Type Here to Get Search Results !

Bottom Ad

മഅ്ദനിക്ക് കേരളത്തില്‍ വരാന്‍ അനുമതി

ബംഗളൂരു (www.evisionnews.in) : അബ്ദുന്നാസര്‍ മഅ്ദനിക്ക് നാട്ടില്‍ വരാന്‍ സുപ്രിം കോടതിയുടെ അനുമതി. രോഗ ബാധിതയായ മാതാവിനെ കാണാന്‍ രണ്ടുമാസത്തിലൊരിക്കല്‍ അവസരം നല്‍കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ ഇത് എത്ര ദിവസം വേണമെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്.കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു. മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ എല്ലാ കേസുകളും ഒരുമിച്ച് വാദം കേള്‍ക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.

keywords: Ma-edani-kerala-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad