Type Here to Get Search Results !

Bottom Ad

ലൈലത്തുല്‍ ഖദ്ര്‍



അസ്‌റാര്‍  ബി.എ

റമദാന്റെ തീരം
അവസാന പത്തിന്റെ നേരം
ഖദ്‌റിന്റെ തിരമാലയ്ക്കായി 
ഇഹ്തികാഫിലിരുന്ന്

അന്നൊരിക്കല്‍ ആ തിര 
ഖുര്‍ആനിന്റെ 
മുത്തിനെയും പവിഴത്തെയും 
കരയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്

ഉടയോന്റെ 
കാരുണ്യവും അനുഗ്ഗ്രഹവും 
ആയിരം മടങ്ങായ് അലയടിച്ചുയരുമാ 
വേലിയേറ്റത്തില്‍ ,

രാത്രി നമസ്‌കാരത്തിലെ നിറുത്തം കൊണ്ട് 
പുണ്യങ്ങള്‍ വാരിയെടുക്കാം

സുജൂദില്‍ കിടന്ന് 
ഒളിഞ്ഞിരിക്കും പാപങ്ങളെ കളയാം

മലക്കുകളും റൂഹും 
നിന്റെ ഉത്തരവുമായ് 
വരുന്നോരാ തിരയില്‍ 
നനച്ച് നീയെന്നെ 
വിശുദ്ധിയുടെ പാതയില്‍ 
നടത്തണേ... റബ്ബേ

Tags

Post a Comment

0 Comments

Top Post Ad

Below Post Ad