Type Here to Get Search Results !

Bottom Ad

ചളിയംകോട് കെസ്ടിപി റോഡ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭം :യൂത്ത് ലീഗ്


മേല്‍പറമ്പ്‌:(www.evisionnews.in)ചളിയംകോട് കെസ്ടിപി റോഡ് ഉടന്‍ ഗതാഗതത്തിന് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ഉദുമ മണ്ഡലം യൂത്ത് ലീഗ് നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിവേധനം നല്‍കി.പ്രസിഡണ്ട് ടി.ഡി കബീര്‍ ,ജില്ലാ ട്രഷറര്‍ കെ ബി എം ശരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി അന്‍വര്‍ കോളിയടുക്കം ,അബുബകര്‍ കടംകോട് എന്നിവരാണ് കലക്ടറെ കണ്ടത്

മണ്ണിടിച്ചില്‍ കാരണം പറഞ്ഞാണ് നിലവില്‍ റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന ചുരുക്കം ചില കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പ് വരുത്തി പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കുന്നതിന് പകരം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ല. പെരുന്നാളും, ഓണവും ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ അടുത്തവേളയില്‍ റോഡുകളില്‍ വന്‍ തിരക്ക് ഉണ്ടാകുന്നത് കാരണം നേരിടേണ്ടി വരുന്നത് പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ്.നടപടിയെടുണ്ടയില്ലെങ്കില്‍ ശക്തമായ പ്രക്ഷോപം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

സുരക്ഷയും, സമയക്രമവും പുലര്‍ത്തികെ.എസ്.ടി.പി. പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ ഭരണകൂടം യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി

Post a Comment

0 Comments

Top Post Ad

Below Post Ad