കാസര്‍കോട് (www.evisionnews.in) : ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സമൂഹം നിന്ദ്യതയില്‍ നിന്ന് നിന്ദ്യതയിലേക്ക് താഴ്ത്തിക്കെട്ടും, അത്തരക്കാരെ സമൂഹം ചവറുകള്‍ക്കിടയിലാണ് സ്ഥാനം നല്‍കുന്നതെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു.
ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി ഒപ്പ് മരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 62ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. പി.ഡി.പി ജില്ലാ കമ്മിറ്റിയും പിന്തുണയുമായി എത്തി.
ഡോ.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് മുബാറക് ഹുസൈന്‍ ഹാജി, ട്രഷറര്‍ കുഞ്ഞഹമ്മദ് ഹാജി, പി.ഡി.പി നേതാക്കളായ യുനൂസ് തളങ്കര, അബ്ദു റഹ്മാന്‍ ചെരുമ്പ, ഇ. അബ്ദുല്ലക്കുത്തി, അബ്ദുല്‍ ഖാദര്‍ സഅദി, സി.എ ഷാഫി, മുനീര്‍ സി.എ, യു.എം അഹമദ് ഷാഫി, മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് ഇര്‍ശാദി, മുഹമ്മദ് സാലിം , അബ്ദുല്ലക്കുഞ്ഞി, എന്നിവര്‍ സംസാരിച്ചു.സലീം ദേളി സ്വാഗതവും ഹുസൈന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
keywords: Khasi-case-basheer-vellikoth-
Post a Comment
0 Comments