Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണം: അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: (www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് സി.ബി.ഐയുടെ ഉന്നത സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തി കേസ് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. ഖാസിയുടെ മരണത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും രണ്ടു മാസമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം എം.എല്‍.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. 
2015 ഫെബ്രുവരി 15നാണ് ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം ഖാസിയുടെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന സാഹചര്യ തെളിവുകള്‍ ഉണ്ടായിട്ടും പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും നടത്തിയ അന്വേഷണങ്ങളില്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നും ബാഹ്യ ഇടപെടല്‍ മൂലമാണ് ഇതെന്ന് സംശയിക്കുന്നതായും എം.എല്‍.എ നിവേദനത്തില്‍ പറഞ്ഞു. 
സി.ബി.ഐയുടെ പുതിയ ടീമിനെക്കൊണ്ട് പുനരന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുവരെ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. 
അടിയന്തിരമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ റസാഖ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

keywords:khasi-Abdul-Razzakk-statement-cm

Tags

Post a Comment

0 Comments

Top Post Ad

Below Post Ad