Type Here to Get Search Results !

Bottom Ad

പള്ളിക്കര കാറപകടം മരണപ്പെട്ടവരുടെ കുടുംബത്തിന് വീട് അനുവദിക്കണം

പള്ളിക്കര: (www.evisionnews.in)പള്ളിക്കര കാറപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ വീട് അനുവദിക്കണമെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നത്. ഇവര്‍ക്ക് അടിയന്തിരമായി വീട് നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടും. പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി, ട്രഷറര്‍ കാരയില്‍ മൊയ്തു ഹാജി, എ.കെ. അബ്ദുല്ല ബിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad