Type Here to Get Search Results !

Bottom Ad

കള്ളവോട്ടിന്റെ ബലത്തില്‍ ജയിച്ച മുഖ്യമന്ത്രിക്ക് എതിരെയാണ് ആദ്യം കേസെടുക്കേണ്ടത്: കെ.സുധാകരന്‍


കണ്ണൂര്‍ (www.evisionnews.in) :  കെ.സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം  കേസ് എടുത്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത്.  
കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കള്ളവോട്ടുകള്‍ നേടിയാണ് വിജയിച്ചതെന്ന് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാന്നും ഇത് ചാനലിലൂടെയും പത്രങ്ങളിലുടെയും മുഴുവന്‍ പുറത്തു വന്നതാണെന്നും സുധാകരന്‍ തുറന്നടിച്ചു. ഒരാള്‍ പന്ത്രണ്ട് വോട്ടുകള്‍ വരെ ചെയ്ത വിവരങ്ങള്‍ ഒരു പ്രമുഖ ചാനല്‍ പുറത്തുവിട്ടിരുന്നു . ഉത്തരവാദിത്വമുളള പഞ്ചായത്ത് മെമ്പര്‍ നിരവധി തവണ വോട്ട് ചെയ്ത് പോകുന്നത് ചാനലിലൂടെ കണ്ടതാണെന്നും. ആ കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയത് ഏറ്റവും അപമാനകരമായ കാര്യമാണെന്നും ഞങ്ങള്‍ പരാതി കൊടുത്തിട്ടും ഇവര്‍ എന്താണ് കേസ് എടുക്കാത്തതെന്നും സിപിഎമ്മിന്റെ ശക്തമായ മേഖലകളിലും അല്ലാത്തയിടത്തും മരിച്ചവരില്‍ പലരും വന്നു വോട്ട് ചെയ്തിട്ടുണ്ടെന്നും താന്‍ പറഞ്ഞതും ആ അര്‍ത്ഥത്തിലാണെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു . 
കളളവോട്ട് ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഈ കേസില്‍ ഭയവും ആശങ്കകളുമൊന്നും തനിക്കില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.

keywords: Election-sudhakaran-Against-pinarayi-vijayan


Tags

Post a Comment

0 Comments

Top Post Ad

Below Post Ad