Type Here to Get Search Results !

Bottom Ad

കുഞ്ഞലീമയുടെ വീട് നിര്‍മാണം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സിദ്ധീഖ് അഹമദ് ഏറ്റെടുത്തു.


കാസര്‍കോട്: (www.evisionnews.in)കാടിനകത്തെ വീട്ടില്‍ ഒറ്റപ്പെട്ട ബന്തിയോട് ഹേരൂറിലെ കുഞ്ഞലീമയുടെ വീട് നിര്‍മാണം മിഡില്‍ ഈസ്റ്റ്, ഏഷ്യാപസഫിക്ക്, യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രശസ്തമായ ഇറാം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സിദ്ധീഖ് അഹമദ് ഏറ്റെടുത്തു. ഓയില്‍, വാതകം, ഊര്‍ജ്ജം, നിര്‍മാണം, ആരോഗ്യം, ട്രാവല്‍, ഐ.ടി, ലോജിസ്റ്റിക്ക് തുടങ്ങിയ മേഖലകളിലായി 40 ഓളം കമ്പനികളുടെ ഉടമയാണ് പാലക്കാട് മങ്കര സ്വദേശിയായ ഡോ. സിദ്ധീഖ് അഹമദ്. ഇഴജന്തുക്കള്‍ പതിയിരിക്കുന്ന പ്രദേശത്ത് ഭീതിയോടെ താമസിക്കുന്ന ഈ കുടുംബത്തിന്റെ സങ്കടക്കാഴ്ച്ച ഇവിഷന്‍ ന്യൂസ് രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ജീവകാരുണ്യരംഗത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സിദ്ധീഖ് അഹമദിന്റെ നേതൃത്വത്തില്‍ ഇറാം ഗ്രൂപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സാമ്പത്തിക സഹായങ്ങള്‍ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും നിരവധി സന്നദ്ധസംഘടനകള്‍ക്കും സഹായം ലഭ്യമാക്കുന്നു. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സിന്റെ ലോകപ്രശസ്തമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയും ലോകത്തിലെ നാല് കമ്പനികളിലൊന്നുമാണ് ഇറാം ഗ്രൂപ്പ്. 

വ്യാപാര ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സഹജീവികളോടുള്ള സ്‌നേഹം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഡോ. സിദ്ധീഖ് അഹമദിന്റെ കാരുണ്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് പുതിയ ജീവിതത്തിലേക്ക് നടന്ന് കയറിയത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.

ബിസിനസ് രംഗത്തെ മികവിന് എന്‍.ഐ.ബി ബിസിനസ് ഐക്കണ്‍ അവാര്‍ഡ്, ഗ്ലോബല്‍ ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, എന്‍.ആര്‍.ഐ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, ഷിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ഫോര്‍ബ്‌സ് പട്ടികയില്‍ അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാര്‍ക്കിടയില്‍ 16ആം സ്ഥാനത്താണ് ഡോ. സിദ്ധീഖ് അഹമദ്.

കുഞ്ഞലീമയുടെ വീടിന് ആവശ്യമായ സ്ഥലം ഷാഫി ഹാജി മീപ്പിരി സംഭാവന ചെയ്തിരുന്നു. ഈ സ്ഥലത്ത് ഉടന്‍ വീട് നിര്‍മാണം ആരംഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad