Type Here to Get Search Results !

Bottom Ad

മുസ്ലീം ലീഗ് മേല്‍പ്പറമ്പ യു.എഇ മേഖല കമ്മിറ്റി നിലവില്‍ വന്നു


ദുബൈ: (www.evisionnews.in) മേല്‍പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലീം ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍  യുഎഇയിലെ  മേല്‍പറമ്പുകാരായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് മുസ്ലീം ലീഗ് മേല്‍പ്പറമ്പ മേഖല കമ്മിറ്റി രൂപീകരിച്ചു.
ദേരയില്‍ ചേര്‍ന്ന പ്രഥമ യോഗം റാഫി പള്ളിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ വൈസ്  പ്രസിഡണ്ട് ടി ആര്‍ ഹനീഫ് ഉദ്ഘാടനം ചെയ്തു കെ.പി.അഷറഫ്, മാഹിന്‍ കല്ലട്ര, അഷറഫ് ബോസ്, ഇല്യാസ് കട്ടക്കാല്‍, മുനീര്‍ പള്ളിപ്പുറം, സി.എ ഫറാസ് , എന്നിവര്‍ പ്രസംഗിച്ചു കെ.ജി.എന്‍ റൗഫ്  സ്വാഗതവും റഹ്മാന്‍ കൈനോത്ത് നന്ദിയും പറഞ്ഞു.റിലീഫ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ഈദ് കിറ്റ് വിതരണം സംഘടിപ്പിക്കാനും നാട്ടില്‍ നിലവില്‍ വരുന്ന മേഖല കമ്മിറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനിച്ചു.

പുതിയ ഭാരവാഹികള്‍:  ഹനീഫ് മരവയല്‍ (പ്രസിഡണ്ട്), മാഹിന്‍ (കല്ലട്ര ജനറല്‍ സെക്രട്ടറി), റഹ്മാന്‍ കൈനോത്ത് (ട്രഷറര്‍).ഹനീഫ് കെ.വി.ട്ടി, ഫാറൂഖ് കടവത്ത്, റൗഫ് കെ.ജി.എന്‍, ശിഹാബ് തങ്ങള്‍ (വൈസ് പ്രസിഡണ്ട്) ഹനീഫ് കട്ടക്കാല്‍, ആസിഖ്.സി.എ, മുനീര്‍ പള്ളിപ്പുറം, നിയാസ് കട്ടക്കാല്‍  (ജോ.സെക്രട്ടറി).

keywords: Muslim-league-melparamb-uae-commiittee.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad