Type Here to Get Search Results !

Bottom Ad

കലബുര്‍ഗി സംഭവം: റാഗിംഗ് അല്ല, ആത്മഹത്യാ ശ്രമം' സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ട്

ബംഗളൂരു:(www.evisionnews.in) മലയാളി ദളിത് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധപൂര്‍വ്വം ടോയ്‌ലറ്റ് ക്‌ളീനര്‍ കുടുപ്പിച്ച സംഭവത്തില്‍ കലബുര്‍ഗി അല്‍ഖമര്‍ നേഴ്‌സിങ് കോളേജിനെ സംരക്ഷിച്ച് രാജീവ് ഗാന്ധി സര്‍വകലാശാല അന്വേഷണ സമിതി. കോളേജില്‍ നടന്നത് റാഗിംഗല്ലെന്നും കുടുംബ പ്രശ്‌നം മൂലമുള്ള ആത്മഹത്യ ശ്രമമാണെന്നുമാണ് സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഇതേ വിശദീകരണം തന്നെയായിരുന്നു അല്‍ഖമര്‍ നേഴ്‌സിങ് കോളേജ് അധികൃതര്‍ നേരത്തെ നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ ആരോപണം ഞെട്ടിക്കുന്നതാണെന്നും കോളേജ് അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. കലബുര്‍ഗി ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലും ആത്മഹത്യാ ശ്രമം എന്നാണ് കാണിച്ചിരുന്നത്.

സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായി അതിഗുരുതരമായി പരുക്കേറ്റ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റാഗിംഗിന്റെ ഭാഗമായി ശുചിമുറിയില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

keywords: Kalburge-Raging-case



Post a Comment

0 Comments

Top Post Ad

Below Post Ad