Type Here to Get Search Results !

Bottom Ad

കഞ്ചാവ് വില്‍പന: യുവാക്കള്‍ പിടിയില്‍


നീലേശ്വരം : (www.evisionnews.in) കഞ്ചാവ് വില്‍ക്കാനെത്തിയ യുവാക്കള്‍ നീലേശ്വരം പൊലീസിന്റെ പിടിയിലായി.മലപ്പുറത്തെ ഷുഹൈബ് (20), ഷാഹിദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡ് അരികിലെ തട്ടുകടകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കു സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍   പൊലീസ് സംഘം ദേശീയപാതയോരത്തെ പള്ളിക്കരയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.  ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമാണ് ഇരുവരുടെയും കഞ്ചാവ് വില്‍പനയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.


keywords: Khanjav-Arrest-Malpuram.
.



Post a Comment

0 Comments

Top Post Ad

Below Post Ad