Type Here to Get Search Results !

Bottom Ad

ഖാസി കേസ് ; ലോക്കല്‍ പോലീസിനെ ചോദ്യം ചെയ്യുക: സബീലുല്‍ ഹുദാ പച്ചക്കാട്

കാസര്‍കോട് (www.evisionnews.in) :പ്രമുഖ പണ്ഡിതനും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ തുടക്കത്തില്‍ കേസുമായി ബന്ധപ്പെട്ട ലോക്കല്‍ പോലീസ് മുതല്‍ സര്‍വ്വ അന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് പച്ചക്കാട് സബീലുല്‍ ഹുദ ദഫ് സംഘം ആവശ്യപ്പെട്ടു.കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് ഉസ്താദിന്റെ കുടുംബവും ജനകീയ ആക്ഷന് കമ്മിറ്റിയും ചേര്‍ന്ന് ഒപ്പ് മരച്ചുവട്ടില് നടക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി പന്തലില്‍ എത്തിയതായിരുന്നു സബീലുല്‍ ഹുദ സംഘം.
സമരത്തിന്റെ 59 ാം ദിവസം സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി ആബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു.ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. , മുഹമ്മദ് ആലി , ജൗഹര്‍ അബ്ദുല്ല , ബാസിത് ,  ഷഹുല്‍ ഹമീദ് , ഹിഷാം അഹമ്മദ് ,റിഷാന്‍ ആലി , ഫൈറൂസ് ,അന്‍സല്‍ അഷാദ് , ഉനൈസ് , സിനാന്‍ , സുലൈമാന്‍ തഹ്‌സീര്‍ ,ഷറാഫത് , നവാഫ് , സിനാന്‍ ബര്‍ക്കത് , ഇബ്രഹിം മെഹ്താഫ് , സഹദ്  എന്നിവര്‍  സംബന്ധിച്ചു. സലീം ദേളി സ്വാഗതവും സമദ് മൗലവി നന്ദിയും പറഞ്ഞു.

Keywords: Khasi-case-Sabeelul-huda-pachakkad

Post a Comment

0 Comments

Top Post Ad

Below Post Ad