Type Here to Get Search Results !

Bottom Ad

'കാഞ്ഞങ്ങാട് ഡിപ്പോ 'മാതൃക'യാകും; പ്രതീക്ഷയേറുന്നു


കാഞ്ഞങ്ങാട് (www.evisionnews.in) :മാതൃകാ സബ് ഡിപ്പോയായി ഉയര്‍ത്താനുള്ള തീരുമാനം വന്നതോടെ കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയുടെ പ്രതീക്ഷകള്‍ക്കു ചിറകു മുളയ്ക്കുന്നു. കാഞ്ഞങ്ങാട്ടേതുള്‍പ്പെടെ സംസ്ഥാനത്തെ 17 കെഎസ്ആര്‍ടിസി ഡിപ്പോകളെ ജൂലൈ ഒന്നു മുതല്‍ മാതൃകാ ഡിപ്പോകളാക്കാനാണു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം. ബസുകളുടെയും ജീവനക്കാരുടെയും കുറവു പരിഹരിച്ചു കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി വരുമാനം വര്‍ധിപ്പിക്കുകയുമാണു മാതൃകാ ഡിപ്പോയിലൂടെ ഉദ്ദേശിക്കുന്നത്.

ഘട്ടം ഘട്ടമായി കൂടുതല്‍ ഡിപ്പോകളെ മാതൃകാ ഡിപ്പോകളാക്കാനാണു തീരുമാനം. ബസുകളില്ലാത്തതിനാല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് 'ഓപ്പറേറ്റ്' ചെയ്യുന്ന കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ ആകെയുള്ളത് 37 ബസുകളാണ്. തുടക്കത്തില്‍ അന്‍പതിലേറെ ഷെഡ്യൂളുകളുണ്ടായിരുന്നത് ഇപ്പോള്‍ 40 ആയി. മാതൃകാ ഡിപ്പോയായി ഉയരുന്നതോടെ മലയോരമേഖലയിലേക്കുള്‍പ്പെടെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്.

keywords:Kanhangad-ksrtc-dippo-

Post a Comment

0 Comments

Top Post Ad

Below Post Ad