Type Here to Get Search Results !

Bottom Ad

അര്‍ദ്ധരാത്രി റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പിഴ

കാഞ്ഞങ്ങാട് : (www.evisionnews.in)അര്‍ദ്ധരാത്രി ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ച ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് പിഴ ശിക്ഷ.
പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവില്‍ വന്‍ക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് 2013 ആഗസ്റ്റ് 18ന് രാത്രിസംഘടിച്ചെത്തിയ ഇരുന്നൂറോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിന് സമീപം ദേശീയ പാത ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും പോലീസ് ഉത്തരവ് ലംഘിച്ച് പ്രകടനം നടത്തുകയും ചെയ്തതിനാണ് കേസ്. ഡി.വൈ.എഫ്.ഐ നേതാക്കളായ ബല്ലാ കൊഴക്കുണ്ടിലെ അഡ്വ.രാജ്മോഹന്‍(36), ശിവജി വെള്ളിക്കോത്ത്(36), മണികണ്ഠന്‍(38), രതീഷ് നെല്ലിക്കാട്ട് (36), ബങ്കളം വൈനിങ്ങാലിലെ വി.പ്രകാശന്‍ (40), വെള്ളിക്കോത്ത് അടോട്ടെ പി.സജ്ഞയന്‍ (40), മുറിയനാവിയിലെ പി.കെ.നിഷാന്ത് (35), പ്രദീപന്‍ മരക്കാപ്പ് കടപ്പുറം(40), കൊട്രച്ചാലിലെ പി.വി മണി (34), കൊവ്വല്‍ സ്റ്റോറിലെ പി.സുശാന്ത് (41) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം 1150 രൂപ വീതം പിഴയടക്കുന്നതിന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (രണ്ട്) കോടതി ശിക്ഷിച്ചത്.

Keywords: Kanhangad-DYFI-Road-Block-Court-Fine

Post a Comment

0 Comments

Top Post Ad

Below Post Ad