Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ചര്‍ച്ചിന്റെ ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: (www.evisionnews.in) പടന്നക്കാട്ടെ ക്രൈസ്തവ ദേവാലയത്തിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു. പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് ചര്‍ച്ചിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 15,000 ഓളം രൂപയാണ് മോഷണം പോയത്. ഇന്ന് രാവിലെ ചര്‍ച്ചിലെത്തിയവര്‍ക്കാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഫാ.ഷിന്റോ ആലപ്പാട് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

keywords: Kanhangad-church-robery-

Post a Comment

0 Comments

Top Post Ad

Below Post Ad