Type Here to Get Search Results !

Bottom Ad

വധശ്രമം: രണ്ടുപ്രതികള്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.evisionnews.in)സുഹൃത്തിനെ ചീത്തവിളിച്ചതുസംബന്ധിച്ച് ചോദിക്കാനെത്തിയ യുവാക്കളെ കഴുത്തിന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഹോക്കിസ്റ്റിക്ക് കൊണ്ട് തലക്കടിക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ തകര്‍ക്കുകയും ചെയ്തുവെന്ന കേസില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കുണിയ ഷാഹിന മന്‍സിലിലെ അബ്ദുള്ളയുടെ മകന്‍ എസ്.കെ.സബില്‍ എന്ന സാബിര്‍(30), ചെരുമ്പയിലെ അബ്ദുള്‍ അസീസിന്റെ മകന്‍ എ.മുഹമ്മദ് അനീസ്(22) എന്നിവര്‍ക്കെതിരെയാണ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  മാര്‍ച്ച് ആറിന് രാത്രി കുണിയയിലെ ഇബ്രാഹിമിന്റെ മകന്‍ കെ.ഇ.മുഹമ്മദ് കുഞ്ഞി(33) കുണിയയിലെ ഉമ്മറിന്റെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഇ.കെ.റഫീക്ക്(36) എന്നിവരെ ചെരുമ്പ പള്ളിക്കടുത്ത് വെച്ച് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഇവര്‍ സഞ്ചരിച്ച കെ.എല്‍.14 ആര്‍. 1888 നമ്പര്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

Keywords: Kanhangad-Friend-Court-Head-Hocky

Post a Comment

0 Comments

Top Post Ad

Below Post Ad