കാസര്‍കോട്: (www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകക്കേസിന്റെ തെളിവ് നശിപ്പിക്കാന്‍ കൂട്ട്‌നിന്ന കേസന്വേഷണത്തിലെ ആദ്യഘട്ടത്തിലെ ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ഒപ്പ് മരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ അഭിസംബോധന
ചെയ്യുകയായിരുന്നു ഓണമ്പള്ളി. മുന്‍ മന്ത്രി സി.ടി അഹമ്മദലി, ഉദുമ ജമാഅത്ത് കമ്മിറ്റി, മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്റര്‍, മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകരും സമരപ്പന്തലില്‍ എത്തി.സമരം 58 ാം ദിവസം പിന്നിട്ടു.
ഡോ.ഡി.സുരേന്ദ്രനാഥ് ,ഇബ്രാഹിം ഫൈസി ജെഡിയാര്‍, സാലൂദ് നിസാമി, താജുദ്ധീര്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, അയ്യൂബ് ഹാജി, സിദ്ധീഖ്, സലീം ദേളി, ഹുസൈന്‍ റഹ്മാനി ഖാസിയാറകം, സന്തോഷ് നഗര്‍, മെഹ്‌റുബ്, നിസാര്‍ ഫൈസി, ഐ.കെ അഷറഫ്, റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിയാകം, ഇബ്രാഹിം വലിയവളപ്പ്, ഇബ്രാഹിം കുന്നില്‍, മുസമൂലയില്‍, ഇര്‍ഷാദ് കുണ്ടടുക്കം, സി.ടി റിയാസ്, എന്‍.എ ത്വാഹിര്‍ നായന്മാര്‍മൂല, പി.ടി.എ റഹ്മാന്‍, റസാഖ് പൈക്ക, സി.ബി ലത്വീഫ് ,ഷൗക്കത്ത് പടുവടുക്കം, സ്വാലിഹ് മുസ്ലിയാര്‍, അഷറഫ് മുക്കുന്നോത്ത്, ഹമീദ് കേളോട്ട്, ഇര്‍ഷാദ് ഹുദവി, സുഹൈര്‍ അസ്ഹരി, ഹാരിസ്, ബുര്‍ഹാനുദ്ധീന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി കുന്നരിയ്യത്ത്, റൗഫ് ഉദുമ, മുനീര്‍ സി എ, മുഹമ്മദ് സാലിം എന്നിവര്‍ സംസാരിച്ചു.
keywords: Khasi_cm-usthad-onampally-muhammed-faizy
Post a Comment
0 Comments