ദുബൈ : (www.evisionnews.in) ദുബൈ വര്‍ത്തമാന സമൂഹം അധഃപതനത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണെന്നും, വഴിതെറ്റുന്ന യുവതയെ രക്ഷിക്കാന്‍ ദീനിസ്ഥാപനങ്ങള്‍ എമ്പാടും ഉയര്‍ന്നു വരണമെന്നും യഹ്യ തളങ്കര .കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബായ് ചാപ്റ്റര്‍ സംഘടിപ്പിച്ച ബദര്‍ അനുസ്മരണ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേരയിലെ റഫീ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുറസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു.ജനഃസെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു.
നവ മാധ്യമങ്ങള്‍ വഴിവിട്ട് ഉപയോഗിച്ച് ധാര്‍മിക-സദാചാര ബോധങ്ങളില്‍ നിന്ന് വ്യതിചലിച്ചവരെ ഇത്തരം ദുരന്തങ്ങളില്‍ നിന്നും കരകയറ്റാന്‍ ദീനീസ്ഥാപനങ്ങള്‍ നടത്തുന്ന പങ്ക് വളരെ വലുതാണെന്നും യഹ്യപറഞ്ഞു.
സമസ്ത കേന്ദ്ര മുഷാവറ അംഗവും,കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സ്ഥാപക പ്രസിഡന്റുമായ യു എം ഉസ്താദ് വിശിഷ്ടാഥിതിയായിരുന്നു .
ബദര്‍ അനുസ്മരണ മൗലീദ് സദസ്സിന് അബ്ദുല്‍ ഖാദര്‍ അസ്അദി നേതൃത്വം നല്‍കി.മാലിക് ദീനാര്‍ ജമാഅത്ത് ജനഃസെക്രട്ടറിയും എ.അബ്ദുല്‍ റഹിമാന്‍,മൊയ്തീന്‍ നിസാമി തുടങ്ങിയവര്‍ സംസാരിച്ചു .ചടങ്ങില്‍ യു എം ഉസ്താദിന് കമ്മിറ്റി പ്രസിഡന്റ് അബ്ദുറസാഖ് ചെറൂണിയും, എ അബ്ദുല്‍ റഹ്മാന് സലാം കന്യാപാടിയും ഷാളണിയിച്ചു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ഇടനീര്‍ ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹംസ തോട്ടി, ആക്ടിങ് ജനറല്‍ സെക്രട്ടറി ശരീഫ് പൈക്ക, ജി എസ് ഇബ്രാഹിം ചന്ദ്രം പാറ,അയ്യൂബ് ഉറുമി,ഫൈസല്‍ പട്ടേല്‍,അസീസ് ബെള്ളൂര്‍,ത്വാഹിര്‍ മുഗു,നൗഫല്‍ ചേരൂര്‍ ,സിദ്ദീഖ് കനിയടുക്കം എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഇസ്ലാമിക് സെന്റര്‍,ഷാഫി അക്കാദമി ,പയ്യക്കി ഉസ്താദ് അക്കാദമി, മാലിക്ദീനാര്‍ അക്കാദമി, എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍, കണ്ണിയത് ഉസ്താഹാദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ഭാരവാഹികളായ സലാം കന്യാപാടി ,നൂറുദ്ദീന്‍ ആറാട്ടുകടവ് കടവ്,ഐ പി എം ഇബ്രാഹിം ,സത്താര്‍ നാരംപാടി ,അബ്ദുറസാഖ് ഉക്കിനടുക്ക,അബ്ദുറസാഖ് ബദിയടുക്ക ,അസീസ് കമാലിയ, ഹനീഫ കുംബടാജ ,അബ്ദുല്‍ ഖാദര്‍ കുംബടാജ ,അബ്ദുല്ല കുംബടാജ ,ഇല്യാസ് കട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kanniyath-usthad-accademy-Dubai-chapter-
Post a Comment
0 Comments