കാഞ്ഞങ്ങാട് (www.evisionnews.in): ആറുപതിറ്റാണ്ടിന്റെ പഴമ തോരാതെ ജീരകക്കഞ്ഞി വിതരണം ഇന്നും സജീവം. ഉദുമ പടിഞ്ഞാറെ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലാണ് റമദാന്‍ മാസത്തില്‍ ഔഷധഗുണമുള്ള ജീരകക്കഞ്ഞി വിതരണംചെയ്യുന്നത്. പടിഞ്ഞാര്‍ ജുമാ മസ്ജിദിന്റെ സമീപത്തെ രണ്ടായിരത്തോളം പേര്‍ക്ക് ദിവസവും ജീരകക്കഞ്ഞി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കഞ്ഞിയില്‍ ജീരകത്തോടൊപ്പം അരച്ച തേങ്ങയും പയറും ചേര്‍ക്കുന്നു. ജീരകം പൊടിച്ചുചേര്‍ക്കുകയാണ് ചെയ്യുന്നത്. അടുത്തവര്‍ഷം മുതല്‍ കഞ്ഞിപ്പുര സ്ഥാപിക്കാനാണ് തീരുമാനം. നോമ്പുതുറക്ക് ആവശ്യമായ പഴവര്‍ഗങ്ങളും മറ്റും കഞ്ഞിയുടെ കൂടെ വിതരണം ചെയ്യാനും ഉദ്ദേശ്യമുണ്ടെന്ന് കമ്മിറ്റി സെക്രട്ടറി എഫ്.സി അബ്ദുള്ള പറഞ്ഞു.
Keywords: Kasaragod-news-ramadan-kanhi
Post a Comment
0 Comments