കാസര്‍കോട്:(www.evisionnews.in) സൗഹൃദ കൂട്ടായ്മയായി ജമാഅത്തെ ഇസ്ലാമി ജില്ല കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം. മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. കാസര്‍കോട് ഇസ്ലാമിക്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് ബായാര്‍ റമദാന് സന്ദേശം നല്കി.
എം എല്‍ എ മാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞന്പു, ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡിവൈഎഫ്ഐ പ്രതിനിധി കെ രവീന്ദ്രന്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധി സഭാ അംഗം അന്പുഞ്ഞി തലക്ലായി, എഫ് ഐ ടി യു സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹമീദ് കക്കണ്ടം, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വൈസ് പ്രസിഡണ്ട് ടി എ ഷാഫി, സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം, കാഴ്ച സാംസ്കാരിക വേദി പ്രസിഡണ്ട് അഷ്റഫ് കൈന്താര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, ഡോ. നവാസ്, പാടി രവീന്ദ്രന്, വിനോദ് കുമാര്‍ പെരുന്പള, ശ്യാം, എം എച്ച് സീതി, സി എ മൊയ്തീന് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. ബി കെ മുഹമ്മദ് കുഞ്ഞി, ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments