Type Here to Get Search Results !

Bottom Ad

കാഴ്ച സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് കാഴ്ച സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആലിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കാസര്‍കോട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ്ദ വേദികളാവണമെന്നും കാസര്‍കോട് പോലുള്ള പ്രദേശത്ത് ഇത്തരം സംഗമങ്ങള്‍ അനിവാര്യമാണെന്നും  രഞ്ജിത്ത് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.   
പ്രസിഡന്റ് അഷറഫ് കൈന്താര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്്മാന്‍ ആലൂര്‍, ജോര്‍ജ് പൊയ്കയില്‍, ശഫീഖ് നസറുള്ള, സണ്ണി തോമസ് അഞ്ചനാട്ട്, ആഗ്രാദാസ്, ദില്‍ന വികസ്വര, ഖാലിദ് പൊവ്വല്‍ സംസാരിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതവും ട്രഷറര്‍ ശാഫി തെരുവത്ത് നന്ദിയും പറഞ്ഞു. എ പി വിനോദ്,രവീന്ദ്രന്‍, വേണുകള്ളാര്‍, മുത്തലിബ്, ജോണി, കുമാര്‍ കാസര്‍കോട്, സതീഷന്‍, ജുനൈദ്, തൗഫീഖ് സംബന്ധിച്ചു.

keywords: Kazhcha-samskaarika-vedi-iftaar-


Post a Comment

0 Comments

Top Post Ad

Below Post Ad