Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി

അബുദാബി: (www.evisionnews.in)അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത്  മജ്ലിസും മതപ്രഭാഷണവും ഇഫ്താര്‍ സംഗമവും അബുദാബി  ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടത്തി.

സ്വലാത്ത്  മജ്ലിസിന് അബൂബക്കര്‍ സഅദി നെക്രാജെ, ഖലീല്‍ റഹ്മാന്‍ കാഷിഫി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ബോര്‍ഡ് അംഗം ഷമീര്‍, സകീര്‍ കമ്പാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന കെ എം സി സി ആക്ടിങ് പ്രസിഡന്റ് വി കെ ഷാഫി  ഉദ്ഘാടനം ചെയ്തു. സൗഹൃദവും  യുവത്വവും എന്ന  വിഷയത്തെ ആസ്പദമാക്കി ഖലീല്‍ റഹ്മാന്‍ കാഷിഫി ഷാര്‍ജ  മുഖ്യപ്രഭാഷണവും നടത്തി.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തിലേക്ക് അബ്ദുല്‍ നാസര്‍ മഹ്ദനി ഉസ്താദ് ടെലിഫോണിലൂടെ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു.  ഷമീം ബേക്കല്‍ സംസാരിച്ചു. സുല്‍ഫി ഷേണി സ്വാഗതവും ഹസീര്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

Keywords: Abudhabi-Kasrottar-Ifthar-Meet



Tags

Post a Comment

0 Comments

Top Post Ad

Below Post Ad