Type Here to Get Search Results !

Bottom Ad

പൂടംകല്ലില്‍ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു


കാഞ്ഞങ്ങാട്  (www.evisionnews.in) : കനത്ത കാറ്റിലും മഴയിലും വീടു തകര്‍ന്നു. പൂടംകല്ല് മുണ്ടമാണിയിലെ കൊറുമ്പിയുടെ വീടാണു തകര്‍ന്നത്. അപകടസമയത്ത് വീട്ടുകാര്‍ അയല്‍വീട്ടിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി.ഗീത, എം.എം.സൈമണ്‍, രേഖ കുഞ്ഞിക്കണ്ണന്‍, വില്ലേജ് ഓഫിസര്‍ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.വേണുഗോപാല്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

keywords:Rainy-house-distryed-Rajapuram

Post a Comment

0 Comments

Top Post Ad

Below Post Ad