Type Here to Get Search Results !

Bottom Ad

നിലക്കാത്ത സഹായ ഹസ്തവുമായി ഡോ.കെ.ടി റബിയുളള


മസ്‌ക്കറ്റ് :(www.evisionnews.in)ഇന്ത്യയിലും വിദേശത്തുമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശിഫ അല്‍ ജസീറ ഗ്രൂപ് ചെയര്‍മാന്‍ ഡോ.കെ.ടി റബിയുളള പ്രവാസ ലൊകത്തെ പ്രമുഖ കൂട്ടായ്മയായ മസ്‌കറ്റ് കെ എം സി സി കമ്മിറ്റിക്കു ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു 17 ലക്ഷം രൂപ നല്‍കി മസ്‌ക്റ്റ് ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സെന്റ്രല്‍ കമ്മറ്റിക്കു വെണ്ടി പ്രസിഡന്റ് സികെ വി യൂസുഫ് ഡോ.കെ.ടി റബിയുളളയില്‍ നിന്നും തുക ഏറ്റുവാങ്ങി. ഈ കഴിഞ്ഞ ചെന്നൈ വെളള പൊക്കത്തില്‍ ആദ്യമായി സഹായമെത്തിച്ചവരില്‍ ഒരാളാണു ഡോ.കെ.ടി റബിയുളള. കൊല്ലം പുറ്റിങ്ങല്‍ വെടികെട്ടപകടത്തില്‍ മരണമടഞ്ഞവര്‍ക്കും അതുപൊലെ അപകടമെഖലയിലെ ജനങ്ങള്‍ക്കു കുടിവെളളം എത്തിച്ചും തന്റെ സാമിപ്യം അദ്ദേഹം അറീച്ചു. മുവാറ്റുപുഴയില്‍ കൊല്ലപെട്ട ജിഷയുടെ അമ്മക്കു വീടുവെക്കാനായി സ്ഥലവും അതിനു വേണ്ട തുകയും ആദ്യമായി നല്‍കിയതും റബിയുളള എന്ന മനുഷ്യ സ്‌നെഹിയാണു ജിഷ കൊലപാതകത്തിന്നു ശേഷം അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന അമ്മമാരെയും പെണ്മക്കളൂടെയും വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളിലുടെ വന്നയുടനെ അദ്ദെഹത്തിന്റെ സഹായഹസ്തതിലുടെ അടച്ചുറപ്പുളള വീടു ലഭിച്ചവരില്‍ ചിലരാണു പൊന്നാനിയിയിലെ റംസീനയും. കൊച്ചി തൊപ്പും പടി സാന്തൊം കൊളനിയിലെ ബിന്ദുവും. ത്രിശൂര്‍ സ്വദേശി കാഞ്ചനയും. പൊന്നാനി സ്വദേശി രവിയും. 

അപകടത്തെ തുടര്‍ന്നു ചികില്‍സ ലഭിക്കാതെ കഷ്ടപെടുന്നവരുടേയും കിഡ്‌നി രോഗികള്‍ക്കും ഡോ.കെ.ടി റബിയുളളയുടെ സഹായം എത്തിയിട്ടുണ്ട് 

എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നും മൂന്നാം റാങ്ക് കരസ്തമാക്കിയ മഞ്ചേരി സ്വദേശി ഹിബക്കും കൊട്ടക്കല്‍ സ്വദേശി റമീസ ജഹാനു പഠന ചിലവിലെക്കു ഒരു ലക്ഷം രൂപയും നല്‍കുകയും തുടര്‍ന്നു എല്ലാം വര്‍ഷവും സ്‌കോളര്‍ഷിപ്പും നല്‍കുവാനും തീരുമാനിച്ചു വിദ്യാഭ്യാസ രംഗത്തെ പോലെ തന്നെ കായിക രംഗത്തെക്കും ഡോ.കെ.ടി റബിയുളളയുടെ കൈ താങ്ങ് എത്തിയിരുന്നു ഇന്ത്യന്‍ സൊഫ്റ്റ് ബോള്‍ റ്റീം അംഗമായ എക മലയാളി വനിതാ താരം മലപ്പുറം കോട്ടക്കല്‍ സ്വദേശി ഐഷക്കു കൊച്ചിങ്ങിനും മറ്റുമായി രണ്ടു ലക്ഷം രൂപയാണു ഡോ.കെ.ടി റബിയുളള നല്‍കിയതു മലപ്പുറം കൊഡുരില്‍ കായിക പ്രേമികള്‍ക്കായി ഒരു മൈതാനവും അദ്ദെഹം ഒരുക്കി. 

ജന്മ നാടായ മലപ്പുറം കൊഡുരിനെ ദത്തെടുത്തു കൊണ്ടാണു അദ്ദെഹം സ്വന്തം നാടിനൊടുളള കൂറു പുലര്‍ത്തിയതു. കൊഡുരില്‍ അദ്ദേഹം വാങ്ങിയ സ്ഥലത്തു സ്‌കൂള്‍ നിര്‍മ്മിച്ചു അതു സര്‍ക്കാരിന് നല്‍കി അവിടുത്തെ കുരുന്നുകള്‍കു അദ്ദേഹം അക്ഷര വെളിച്ചവും നല്‍കി . സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ യാത്ര സൗകര്യമൊരുക്കാനായി ധാരാളം സ്‌കൂള്‍ ബസ്സുകള്‍ നല്‍കി .ഇരുപതിനായിരത്തൊളം കുരുന്നുകള്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കി അവരുടെ ആരോഗ്യ കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായി .

കലാ സംസ്‌കാരിക രംഗത്തും മാധ്യമ പ്രവര്‍ത്തന രംഗത്തും കഴിവുളള വ്യക്തികളെ തിരെഞ്ഞെടുത്തു ശിഫ അല്‍ ജസീറ എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ നല്‍കി ഡോ.കെ.ടി റബിയുളള ആധരിക്കാറുണ്ട് .ചെറുപ്പക്കാലത്തെ തീക്ഷ്ണമായ അനുഭവങ്ങളാണു അദ്ദേഹത്തെ ഇത്തരത്തില്‍ ഒരു മനസ്സിന്നു ഉടമയാക്കിയതു 

മസ്‌ക്റ്റ് ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ഷിഫ അല്‍ ജസീറ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സിദ്ദിഖ് വലിയകത്തു, ഡോ.കെ.ടി റബിയുളളയുടെ ലോക്കല്‍ പെര്‍സണല്‍ ജനറല്‍ മാനേജര്‍ അസ്ലം ബക്കര്‍ കെ എം സി സി ഭാരവാഹികളായ പി എ വി അബൂബക്കര്‍ സൈദ് ഹാജി പൊന്നാനി ഉമ്മര്‍ ബാപ്പു എന്നിവര്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad