കാഞ്ഞങ്ങാട് : (www.evisionnews.in) മൂന്ന് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ കൊarലക്കേസ് പ്രതി വീണ്ടും ജയിലില്‍. മേലാങ്കോട്ടെ നാരായണിയുടെ ഭര്‍ത്താവ് കുഞ്ഞികൃഷ്ണനാണ് (54) പോലീസിന്റെ പിടിയിലായി റിമാന്റിലായത്. 2015 ഉത്രാടനാളില്‍ രാത്രി ചന്തേരയില്‍ വെച്ച് ജ്യേഷ്ഠന്റെ മകന് രാജേഷിനെ (30) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുഞ്ഞികൃഷ്ണന് മാസങ്ങളോളം റിമാന്റില്‍ കഴിഞ്ഞ ശേഷം മാര്‍ച്ച് 13 നാണ് ജാമ്യത്തിലിറങ്ങിയത്.
തുടര്‍ന്ന് മേലാങ്കോട്ട് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ കുഞ്ഞികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇതിന് പിന്നാലെ കുഞ്ഞികൃഷ്ണനെതിരെ ഭാര്യ പോലീസില്‍ മറ്റൊ രു പരാതി കൂടി നല്കി. അശ്ലീലം പറഞ്ഞുവെന്നും വധഭീഷണി മുഴക്കിയെന്നും തടഞ്ഞുവെച്ചുവെന്നുമാണ് ഭാര്യയുടെ പരാതി. ഈ പരാതിയിലും കേസെടുത്തതോടെ കുഞ്ഞികൃഷ്ണന് ജാമ്യം കിട്ടാനുള്ള വഴിയടഞ്ഞു.
keywords: kanhangad-Murder-case-Accused- held
Post a Comment
0 Comments