Type Here to Get Search Results !

Bottom Ad

പാക്കിസ്താനില്‍ പഠിപ്പിക്കുന്നത് അസഹിഷ്ണുതയുടെ ദേശീയത -ഹിന റബ്ബാനി

ഇസ്ലാമാബാദ് (www.evisionnews.in): പാക്കിസ്താനില്‍ കുട്ടികളെ പഠിപ്പിക്കുന്നത് അസഹിഷ്ണുതയുടെ ദേശീയതയാണെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. ആറു പതിറ്റാണ്ടുകളായി മറ്റുള്ളവരെ വെറുക്കുന്നതാണ് ദേശീയ ബോധം എന്ന് പാക് കുട്ടികളെ പഠിപ്പിക്കുകയാണ്. അയല്‍രാജ്യമായ ഇന്ത്യയോട് വെറുപ്പുളവാക്കിയാണ് അവര്‍ ഇത് പ്രായോഗികമാക്കുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ പഠിപ്പിക്കുന്നു. റബ്ബാനി പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി. പാകിസ്താന് യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ല. പിന്നെയുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ച മാത്രമാണ്. ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളിലൂടെയും മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്നും അവര്‍ പറഞ്ഞു. 

കശ്മീര്‍ വിഷയത്തില്‍ തുടര്‍ച്ചയായി ചര്‍ച്ചനടന്നാല്‍ നമ്മള്‍ എവിടെയെങ്കിലും എത്തിച്ചേരും. പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ നിലനിന്നിരുന്നെന്നും വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയതടക്കം ഇതിന് സഹായകമായതായും ഹിന റബ്ബാനി പറഞ്ഞു.

Keywords: Pakisthan-Islamabad-Hina Rabbani-Socialism

Post a Comment

0 Comments

Top Post Ad

Below Post Ad