Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിന്റെ ദുരവസ്ഥ നഗരസഭ അറിയുന്നില്ല.

കാസര്‍കോട്: (www.evisionnews.in)   ജില്ലയിലെ പ്രമുഖ പെണ്‍ പള്ളിക്കുടമായ നെല്ലിക്കുന്ന് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ദുരവസ്ഥയോടും ഇത്  പരിഹരിക്കാന്‍ നടപടിയെടുക്കാത്ത കാസര്‍കോട് നഗരസഭാ അധികൃകരുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. ചോര്‍ന്നൊലിച്ചും, കോണ്‍ക്രീറ്റ് പൊട്ടിപൊളിഞ്ഞും കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് രേഖാമൂലം നഗരസഭയെ ഒരുവര്‍ഷം മുമ്പ് അറിയിച്ചിരുന്നുവെങ്കിലും ഇതിന്മേല്‍ നടപടികളുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കളും സ്‌കൂളധികൃതരും പരാതിപ്പെടുന്നു.പക്ഷേ, ഗുരുതരമായ പ്രശ്‌നത്തില്‍ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 
അറുന്നൂറോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന കെട്ടിടമാണുള്ളത്. ഇതിനരികിലൂടെ വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനും പോകാനും. സ്‌കൂളിന്റെ പില്ലറുകളില്‍ മിക്കതും പൊളിഞ്ഞ നിലയിലാണ്. സണ്‍ഷേയ്ഡിന്റെ ഭാഗങ്ങള്‍ ഇടയ്ക്കിടെ അടര്‍ന്നുവീഴുന്നതും വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു. 
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ഒരുവര്‍ഷം മുമ്പേ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണം എന്നാവശ്യപ്പെട്ട് ഈ പരാതി വിദ്യാഭ്യാസ ഓഫീസ് നഗരസഭ അധികൃതര്‍ക്ക് അയച്ചിരുന്നു.
നഗരസഭാപരിധിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെയെല്ലാം ചുമതലയുള്ള നഗരസഭ അധികൃതര്‍ ഈ പരാതിയില്‍ ഒരുനടപടിയും എടുത്തില്ല. നഗരസഭാ എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇതൊന്നും തടസ്സമായില്ല.

keywords: Kasaragod-girls-highschool-nellikunnu

Post a Comment

0 Comments

Top Post Ad

Below Post Ad