കാസര്‍കോട്: (www.evisionnews.in) ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തള്ളി താഴെയിട്ടു. ക്ഷുഭിതരായ വിദ്യാര്‍ത്ഥികള്‍ ബസ്സ് തടഞ്ഞു. പോലീസെത്തി കണ്ടക്ടറെയും ബസും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിദ്യാനഗറിലെ ഗവ.കോളേജ് പരിസരത്താണ് സംഭവം. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന ശുക്രിയ ബസില്‍ കയറുമ്പോഴാണ് വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ തള്ളിയിട്ടുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഞായറാഴ്ച മന്ത്രി പങ്കെടുത്ത ലഹരി വിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥികള്‍ കോളേജിലെത്തിയത്. പരിപാടി കഴിഞ്ഞ് തിരിച്ചു പോവുമ്പോഴാണ് അനിഷ്ട സംഭവമുണ്ടായത്.
keywords: govt.college-Student-blck-private-bus-vidyanagar
Post a Comment
0 Comments