മുംബൈ: (www.evisionnews.in) ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകണമെന്ന ഹിതപരിശോധനഫലം പുറത്തുവന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ജൂണിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചത്. ഇനിയുളള ദിവസങ്ങളിലും സ്വര്‍ണ വില കുത്തനേ ഉയരുമെന്നാണ് സൂചന.
ഇതോടെ പവന് 22,400 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഹിതപരിശോധനാ ഫലം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു വന്‍ തോതില്‍ വില കുതിച്ചു കയറി. പൗണ്ട്, രൂപ, യൂറോ എന്നീ നാണ്യങ്ങളുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കില്‍ മാര്‍ച്ച് ഒന്നിനു ശേഷമുളള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ 68 രൂപയ്ക്കു മുകളിലാണ് രൂപയുടെ വിനിമയ നിരക്ക്.
keywords: GOld-Rate-high
Post a Comment
0 Comments