Type Here to Get Search Results !

Bottom Ad

കീറിപ്പറിഞ്ഞ ജീന്‍സ് വേണ്ട; ഫ്രീക്കേഴ്‌സിന് മുന്നറിയിപ്പുമായി സൗദി

റിയാദ്: (www.evisionnews.in) റമദാന്‍ നോമ്പ് കാലയളവില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണത്തില്‍ പുതിയനിയമങ്ങളുമായി സൗദി അറേബ്യ. കീറലുകളുള്ള മോഡേണ്‍ വസ്ത്രത്തിനാണ് സൗദി നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. കാഴ്ചയില്‍ കീറിയ വസ്ത്രമാണെന്ന് തോന്നുമെങ്കിലും ആയിരങ്ങള്‍ വിലമതിക്കുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കാണ് സൗദി വിലക്ക് ഏര്‍പ്പെടുത്തിയത്.
നോമ്പ് മാസം ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മാന്യത വേണമെന്ന് അറിയിച്ചുകൊണ്ടാണ് കീറലുള്ള വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിരോധിച്ചിട്ടുണ്ട് . ഇത്തരം വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. 
സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇത്തരം വസ്ത്രങ്ങളെന്നും, മതത്തിനും സമൂഹത്തിനും വിരുദ്ധമാണ് ഇതെന്നുമാണ് അധികൃതരുടെ വാദങ്ങള്‍.കുട്ടികള്‍ക്ക് ഇത്തരം സ്ത്രങ്ങള്‍ വാങ്ങി നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങളുടെ വ്യാപാരം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്കും വിതരണകാര്‍ക്കും നോട്ടീസ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കീറിയ ജീന്‍സ് ധരിച്ച 50ഓളം യുവാക്കളെ സൗദി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ സൗദി പൊലീസ് തീരുമാനിച്ചത്.

keywords:jeens-warning-soudi-arabia

Tags

Post a Comment

0 Comments

Top Post Ad

Below Post Ad