Type Here to Get Search Results !

Bottom Ad

കുംബഡാജെ തൊഴിലുറപ്പ് പദ്ധതി പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്


മുള്ളേരിയ: (www.evisionnews.in) കുംബഡാജെ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പത്രവാര്‍ത്തകള്‍ വാസ്ത വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹ്‌റ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 10-ാം വാര്‍ഡില്‍ രണ്ട് തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട് ഇതില്‍ മരിക്കാന തോട്ടില്‍ നിര്‍മ്മിച്ച തടയണ കേന്ദ്രീകരിച്ചാണ് അസത്യ പ്രചരണങ്ങള്‍ നടത്തുന്നത്. ഇത് പഞ്ചായത്ത് ഭരണ സമിതിയെ മനപ്പൂര്‍വ്വം താറടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ഗൂഢതന്ദ്രമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും ഫാത്തിമത്ത് സുഹ്‌റ അറിയിച്ചു.


keywords: Kumbadage-Panchayath-thozhilurap-fake-news

Post a Comment

0 Comments

Top Post Ad

Below Post Ad