Type Here to Get Search Results !

Bottom Ad

എരിയാലില്‍ ഹൈമാസ്റ്റ് വിളക്ക് അട്ടിമറി ശ്രമം ; പൊലീസ് കേസെടുത്തു


കാസര്‍കോട്:  (www.evisionnews.in) എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് എരിയാലില്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ഫൗണ്ടേഷന്‍ നെട്ടുകള്‍ അറുത്തുമാറ്റിയ നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. 
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് നെറ്റും ബോള്‍ട്ടും ഉറപ്പിച്ചിരുന്നു.  നെട്ടാണ് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയത്.തൂണ്‍ സ്ഥാപിക്കാന്‍ കരാറുകാരനും തൊഴിലാളികളും എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഇനി അടിത്തറ പുതുതായി പണിതതിന് ശേഷം മാത്രമേ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. ലൈറ്റ് സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുള്ള സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

keywords: Eriyal-high-mast-light-police-case

Post a Comment

0 Comments

Top Post Ad

Below Post Ad