Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കെ എം സി സി റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

ദുബൈ: (www.evisionnews.in)കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ  പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദുബൈ ബഹറ കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന  ദുബൈ-കാസര്‍കോട് ജില്ലാ കെ.എം സി സി ഭാരവാഹികളുടെയും മണ്ഡലം  ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ കെ.എം സി സി യുടെ നേതൃത്വത്തില്‍ നിര്‍ധരരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസ് സൗകര്യം,ആശുപത്രിയിലും മറ്റ് പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും കുടിവെള്ളത്തിന് വേണ്ടി 'ദാഹജലം' എന്ന പേരില്‍ 25 ഓളം കൂളര്‍ മെഷിന്‍ സ്ഥാപിക്കല്‍, ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് മെസ്റ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിദ്ധ്യാനഗറിലുള്ള ഖുര്‍ആന്‍ പഠിതാക്കളായുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണം, തുടങ്ങി സഹായ വിതരണങ്ങള്‍,  ജൂലൈ മാസത്തോടെ കൂടി നടപ്പിലാക്കി തുടങ്ങാന്‍ യോഗം തീരുമാനിച്ചു. 
മഞ്ചേശ്വരം ,കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, തുടങ്ങിയ മണ്ഡലം കമ്മിറ്റികളും വിവിധപഞ്ചായത്ത് കമ്മിറ്റികളുംബൈത്തുറഹ്മ, ആരോഗ്യ ചികിത്സാ സഹായ ധനം, വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്, മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം, തുടങ്ങി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് യോഗം അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹനീഫ. ടീ ആര്‍ മേല്‍പറമ്പ്,സിച്ച് നൂറുദ്ദീന്‍, ഷരീഫ് പൈക്ക, ഇസ്മയില്‍ ഉദുമ, അഡ്വ ഇബ്രാഹിം ഖലീല്‍ ,മണ്ഡലം പ്രധാന ഭാരവാഹികളായ അയ്യൂബ് ഉറുമി, ഡോ.ഇസ്മയില്‍, സലാം കന്യപ്പാടി, റഫീഖ് ഉദുമ, ഫൈസല്‍ പൊവ്വല്‍, യൂസഫ് മുക്കൂട്, എ.ജി.എ റഹ്മാന്‍, വസിം പടന്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Dubai-KMCC-Kasaragod-Relief

Tags

Post a Comment

0 Comments

Top Post Ad

Below Post Ad