Type Here to Get Search Results !

Bottom Ad

ലഹരിക്കെതിരെ കുട്ടിപ്പോലീസ്

ആദൂര്‍.(www.evisionnews.in)ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ റാലി, വീഡിയോ പ്രദര്‍ശനം, ക്ലാസ് എന്നിവ സംഘടിപ്പിച്ചു. കേഡറ്റ് ലീഡര്‍ അനുശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദൂര്‍ എസ് ഐ സന്തോഷ് കുമാര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് എച്ച് പത്മ, പി ശാരദ, എ ഗംഗാധരന്‍, അധ്യാപകരായ എ എം അബ്ദുള്‍ സലാം, പി എസ് ബൈജു, വനിതാ പോലീസ് ഓഫീസര്‍ ജിബിന റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad