Type Here to Get Search Results !

Bottom Ad

ജില്ലാപഞ്ചായത്ത് പദ്ധതികള്‍ അവലോകനം ചെയ്തു

കാസര്‍കോട്.(www.evisionnews.in)ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷാദ് വൊര്‍ക്കാടി,അഡ്വ. എ പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, എം നാരായണന്‍, മുംതാസ് സമീറ, പുഷ്പ അമേക്കള, പി സി സുബൈദ, പി വി പത്മജ, ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനരാമചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad