Type Here to Get Search Results !

Bottom Ad

വി.ശശി ഡെപ്യൂട്ടി സ്പീക്കര്‍



തിരുവനന്തപുരം: (www.evisionnews.in) എല്‍ഡിഎഫിലെ വി.ശശി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ഐ.സി ബാലകൃഷ്ണനെ തോല്‍പിച്ചാണ് വി.ശശി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. വി.ശശിക്ക് 90 വോട്ടും ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എല്‍ഡിഎഫില്‍ നിന്ന് 91 പേര്‍ വോട്ടു രേഖപ്പെടുത്തി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി അടക്കമാണ് ഇത്. 
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വോട്ട് ചെയ്തില്ല. യുഡിഎഫില്‍ നിന്ന് 45 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 47 യുഡിഎഫ് അംഗങ്ങളില്‍ രണ്ടു പേര്‍ ഹാജരായിരുന്നില്ല. പി.സി ജോര്‍ജ് ഇത്തവണ വോട്ട് ചെയ്‌തെന്നതാണ് പ്രത്യേകത. അതേസമയം, ബിജെപി അംഗം ഒ.രാജഗോപാല്‍ വോട്ട് രേഖപ്പെടുത്താനായി സഭയില്‍ ഹാജരായില്ല.
 രണ്ടു പ്രതിപക്ഷ എംഎല്‍എമാര്‍ ഹാജരായിരുന്നില്ല. സി.മമ്മൂട്ടി എംഎല്‍എ ഉംറ ചെയ്യാന്‍ പോയതിനാലും അനൂപ് ജേക്കബ് വിദേശത്തായതിനാലും സഭയില്‍ ഹാജരാകാനായില്ല. ഇരുവരുടേതുമായി മൂന്നു സെറ്റ് പത്രികകള്‍ വീതമാണ് സമര്‍പിക്കപ്പെട്ടത്. 92 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി അടക്കമാണ് ഇത്. പ്രതിപക്ഷത്ത് 47 അംഗങ്ങളാണ് ഉള്ളത്.

Keywords:Iv-Shashi-Dept-Speeker-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad