Type Here to Get Search Results !

Bottom Ad

സിവില്‍സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയില്‍


വിദ്യാനഗര്‍:  (www.evisionnews.in) ബി.സി.റോഡ് ജംഗ്ഷനില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിലെ ഓവുചാലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മഴ വെള്ളം റോഡില്‍ കുത്തിയൊലിച്ചു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുന്നു.കടയങ്കല്ലടുക്കം റോഡില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് ജില്ലാ പഞ്ചായത്തു ഓഫിസിനു മുന്നിലുള്ള ഓവ് ചാലാണ് അടഞ്ഞു കിടക്കുന്നത്.തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ചിന്മയ വിദ്യാലയം എന്നീ സ്ഥാപനങ്ങളുടെ പ്രവേശന കവാടവും ഇവിടെത്തന്നെയാണ്.മഴവെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന റോഡിലൂടെയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു പോവേണ്ടത്.  കൂടാതെ വാഹനങ്ങള്‍  തെറിപ്പിക്കുന്ന വെള്ളം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും നിത്യ സംഭവമാണ്. ജില്ലാ കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതും ഇതു വഴിയാണ്.അടഞ്ഞു കിടക്കുന്ന ഓവുചാല്‍ വൃത്തിയാക്കിയാല്‍ സ്ഥലത്തെ യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

keywords: Civil-station-road-vidhyanagar-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad