Type Here to Get Search Results !

Bottom Ad

ദമ്പതികളെ അക്രമിച്ച സഹോദരങ്ങള്‍ക്ക് 5 മാസം തടവ്

കാഞ്ഞങ്ങാട്: (www.evisionnews.in) വീട്ടുമുറ്റത്തെ കിണറില്‍ നിന്നും രാത്രിയില്‍ വെള്ളം കോരുന്നത് തടഞ്ഞതിന്റെ വൈരാഗ്യം മൂലം സ്വര്‍ണ്ണതൊഴിലാളിയായ യുവാവിനെയും ഭാര്യയേയും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ സഹോദരങ്ങളായ യുവാക്കളെ കോടതി അഞ്ചുമാസം തടവിന് ശിക്ഷിച്ചു.
ബേക്കല്‍ സ്റ്റേഷനതിര്‍ത്തിയിലെ പള്ളിക്കര മീത്തലെ മൗവ്വലിലെ ഗോപാലന്റെ മകന്‍ എം.ചന്ദ്രന്‍(45) ഇയാളുടെ ബന്ധു സുരേന്ദ്രന്‍(29) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2010 ആഗസ്ത് 6 ന് രാത്രി സ്വര്‍ണ്ണപ്പണിക്കാരനായ മീത്തല്‍ മൗവ്വലിലെ രാമന്റെ മകന്‍ കെ.ആര്‍.ബാലന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി ബാലനെയും ഭാര്യ ശൈലജയേയും അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

keywords: couples-attacked-brothers-court-order

Post a Comment

0 Comments

Top Post Ad

Below Post Ad