ന്യൂജേഴ്‌സി: (www.evisionnews.in) കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കീരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ചിലി കോപ്പ അമേരിക്ക കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷവും അര്‍ജന്റീന തന്നെയായിരുന്നു ചിലിയുടെ എതിരാളികള്‍. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായി തുടര്‍ന്ന മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ട് 42 നാണ് ചിലി സ്വന്തമാക്കിയത്. നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് ടീമിന് തിരിച്ചടിയായി. ബ്രസീലിന് ശേഷം കോപ്പ അമേരിക്കന്‍ കീരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി.
ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയും അര്‍ജന്റീനയുടെ ക്ലിക്ക് പാഴാക്കി. അതേസമയം തന്നെ മഷരാനോയും അഗ്യുറോയും അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. എന്നാല്‍ ഷൂട്ടൗട്ടില്‍ ചിലി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അര്‍ജന്റീനയുടെ കീരീട സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ചിലിക്ക് വേണ്ടി അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, കാസ്റ്റിലോ, സില്‍വ എന്നിവര്‍ കിക്കുകള്‍ നേടി.
സംഭവ ബഹുലമായ ആദ്യ പകുതിയില്‍ പന്ത് അധികവും കൈവശം വെച്ചത് ചിലെയായിരുന്നു. 53 ശതമാനമായിരുന്നു അവരുടെ കൈവശാവകാശം. അര്‍ജന്റീനയ്ക്ക് 47 ശതമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പകുതിയില്‍ തന്നെ രണ്ടു ചുവപ്പു കാര്‍ഡുകള്‍ പുറത്തെടുത്ത ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ് മഞ്ഞക്കാര്‍ഡുകളിലൂടെയും ശ്രദ്ധേയനായി. ആദ്യ പകുതിയില്‍ മാത്രം അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.
keywords: Copa-America-Finalist-chili
Post a Comment
0 Comments