Type Here to Get Search Results !

Bottom Ad

ചേനക്കോട്ട് ദുരന്തം; പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കാന്‍ സഹായ നിധിയുമായി എം.എല്‍.എ


കാസര്‍കോട്: (www.evisionnews.in) മധൂര്‍ പഞ്ചായത്തിലെ ചേനക്കോട്ട് കുളം നന്നാക്കുന്നതിനിടെ കല്ലിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ച മോഹനന്റെ കുടുംബത്തെ സഹായിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി സഹായം സ്വരൂപിക്കുന്നതിന് വേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് കോര്‍പ്പറേഷന്‍ ബാങ്ക് കാസര്‍കോട് ശാഖയില്‍ നടന്ന ചടങ്ങില്‍ ആദ്യ സംഭാവന എം.എല്‍.എ നിക്ഷേപിച്ചു. മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.എം ഇഖ്ബാല്‍, കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ പി.പി ജഗദീഷ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല അഹമ്മദ്, ഹാരിസ് പട്‌ള, ഹബീബ് ചെട്ടുംകുഴി, തഹസീം മൊഗ്രാല്‍ പൂത്തൂര്‍, ശ്രീധര ചേനക്കോട്, ധര്‍മേന്ദ്ര ചേനക്കോട് സംബന്ധിച്ചു.

ജൂണ്‍ ഒന്നിനാണ് ഭാര്യയും മൂന്നു കുട്ടികളുടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന മോഹനന്‍ ദാരുണമായി മരിച്ചത്. കൂലിപ്പണിയെടുത്ത് ദൈനദിന ചെലവ് കണ്ടെത്തിയിരുന്ന മോഹനന്‍ മരണപ്പെട്ടതോടെ ഈ കുടുംബം തീര്‍ത്തും ദുരിതത്തിലായി. മൂത്തമകള്‍ സൗമ്യ പ്ലസ്ടു വിദ്യാര്‍്ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ പത്താം ക്ലാസിലും ഇളയമകള്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ദാരിദ്രം മൂലം മക്കളുടെ വിദ്യാഭ്യാസം പോലും തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോള്‍. 

അനാഥമായ കുടുംബത്തിന്റെ ദൈന്യത നേരിട്ട് മനസിലാക്കിയ എം.എല്‍.എയും സഹപ്രവര്‍ത്തകരും മുന്‍കൈയെടുത്താണ് ഉദാരമതികളുടെ സഹായം തേടി ഭാര്യ കമലാക്ഷിയുടെയും മകള്‍ ശ്രാവ്യയുടെയും പേരില്‍ കോര്‍പ്പറേഷന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. നിരാംലംബകുടുംബത്തെ സഹായിക്കാന്‍ കനിവ് വറ്റാത്ത നല്ലമനസുകള്‍ കൈക്കോര്‍ക്കണമെന്ന്് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

 അക്കൗണ്ട് നമ്പര്‍: 012600101020659
 (IFSC CODE: CORP0000126.(കോര്‍പ്പറേഷന്‍ ബാങ്ക്, കാസര്‍കോട് ബ്രാഞ്ച്).

Keywords: Chenakot-Insident-Na-Nellikunnu-Mla.



Post a Comment

0 Comments

Top Post Ad

Below Post Ad