Type Here to Get Search Results !

Bottom Ad

ചളിയങ്കോട്ട് കോട്ടരുവത്തെ മണ്ണിടിച്ചില്‍: പാര്‍ശ്വഭിത്തി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും

കാഞ്ഞങ്ങാട്: (www.evisionnews.in) ചന്ദ്രഗിരി സംസ്ഥാനപാതയില്‍ മണ്ണിടിച്ചിലുണ്ടായ ചളിയങ്കോട് കോട്ടരുവത്ത് പാര്‍ശ്വഭിത്തിയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ തീരുമാനം. കളക്ടര്‍ ഇ.ദേവദാസന്റെ അധ്യക്ഷതയില്‍ കെ.എസ്.ടി.പി. അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കെ.എസ്.ടി.പി. റോഡില്‍ അപകടസൂചകങ്ങള്‍ സ്ഥാപിക്കുന്ന നടപടി വേഗമാക്കാനും തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം. കെ.അംബുജാക്ഷന്‍, ആര്‍.ഡി.എസ്. പ്രോജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.പി.വേണു നായര്‍, കെ.എസ്.ടി.പി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ദേവദാസന്‍, അസി. എന്‍ജിനീയര്‍ പി.മധു, കെ.വി.രഘുനാഥ്, ഡിവൈ.എസ്.പി. പി.സുനില്‍ ബാബു, പി.മുരളീധരന്‍, റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

keywords: Chalinghot-kottaruvath-Road-

Post a Comment

0 Comments

Top Post Ad

Below Post Ad