Type Here to Get Search Results !

Bottom Ad

കൊട്ടോടിയില്‍ പാലം കടക്കുന്നതിനിടെ കാര്‍ ഒലിച്ചു പോയി

രാജപുരം (www.evisionnews.in) : കൊട്ടോടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ കക്കുണ്ട് കോണ്‍ക്രീറ്റ് പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവഴി പോയ കാര്‍ ഒലിച്ചുപോയി. കുണ്ടംകുഴിയിലെ കൊല്ലരംകോട്ട് അശോകന്റെ ആള്‍ട്ടോ കാറാണ് ഒലിച്ചു പോയത്. ഗ്രാഡിപ്പള്ളയിലുള്ള ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം.  ഓടിക്കൂടിയ നാട്ടുകാരാണ് അശോകനെ രക്ഷപ്പെടുത്തിയത്.കാര്‍ നൂറുമീറ്ററോളം ഒലിച്ചുപോയി. അശോകന്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. 
കൊട്ടോടി ഗ്രാഡിപ്പള്ള റോഡിന് ഉയരംകൂടിയ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കനത്ത മഴപെയ്തതോടെ ഗ്രാഡിപ്പള്ള പ്രദേശത്തുള്ളവര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.  ചെറിയ മഴപെയ്താല്‍തന്നെ ഈ തോടിലൂടെ വെള്ളം കുത്തിയൊഴുകും. പിന്നീട് ഈ പ്രദേശത്തുകാര്‍ക്ക് ടൗണുമായോ മറ്റ് പ്രദേശങ്ങളുമായോ ബന്ധപ്പെടാനാവില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലികമായി ഇവിടെ ഒരു വിയര്‍ കം ബ്രിഡ്ജ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഉയരം കുറഞ്ഞതിനാല്‍ പാലത്തിന്റെ ഗുണം ഇതിന് കിട്ടുന്നില്ല.

keywords:Kottody-bridge-car-

Post a Comment

0 Comments

Top Post Ad

Below Post Ad