തിരുവനന്തപുരം : (www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം വെള്ളിയാഴ്ച രാവിലെ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആംഭിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണ്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണ്. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകും. പരിസ്ഥിതിയും ജനതാല്‍പര്യവും സംരംക്ഷിച്ചുകൊണ്ട് സ്വകാര്യനിക്ഷേപം നടപ്പാക്കും. ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.വികസനം പരിസ്ഥിതി സൗഹൃദമാക്കും പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ പ്രസംഗത്തില്‍ പറഞ്ഞത്.കുടുംബശ്രീ മാതൃകയില്‍ വൃദ്ധര്‍ക്ക് സഹായപദ്ധതി,തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കും ,റബറിന്റെ താങ്ങുവില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം,കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പദ്ധതി,ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും,പഞ്ചവല്‍സരപദ്ധതി ആസൂത്രിതവും ശാസ്ത്രീയവുമാക്കും,തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വിപുലീകരിക്കും, പശ്ചാത്തല സൗകര്യ വികസനം അടിയന്താരാവശ്യം,ഐടി നയം രണ്ടുമാസത്തിനകം. ഇന്ത്യയില്‍ ഒന്നാമതെത്തുക ലക്ഷ്യം,പശ്ചാത്തല സൗകര്യവികസനം അടിയന്തരാവശ്യം, കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, ധനസഹായം,വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും, എയ്ഡ്‌സ് രോഗികളുടെ പുനഃരധിവാസത്തിന് പദ്ധതി രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.
ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിര!ഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്. ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ്െഎസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.
പ്രതിപക്ഷത്തിന് ആഞ്ഞടിക്കാനുള്ള വകകള്‍ ഏറെയുണ്ട്. തലശേരിയില്‍ ദലിത് യുവതികളെ ജയിലിലടച്ച സംഭവം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം, യോഗയിലെ കീര്‍ത്തനം, ജിഷ വധക്കേസ് തുടങ്ങിവ സഭയെ ബഹളത്തില്‍മുക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ നിലപാടും അതിരപ്പിള്ളി പദ്ധതിയിലെ ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷം ആയുധമാക്കും. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റ അഴിമതി ആരോപണങ്ങള്‍ തന്നെയായിരിക്കും ഭരണപക്ഷത്തിന്റ പ്രതിരോധായുധം.
keywords: Governor-kerala-budget-
Post a Comment
0 Comments