Type Here to Get Search Results !

Bottom Ad

കെ.എം.സി.സി അബുദാബി ഉദുമ പഞ്ചായത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം നടത്തി


അബുദാബി: (www.evisionnews.in)കെ.എം.സി.സി അബുദാബി ഉദുമ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും മദീനാ സായിദ് സ്‌പൈസി ലാന്‍ഡ് റസ്‌റ്റോറന്റില്‍ നടന്നു. അബുദാബി ഉദുമ മണ്ഡലം കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് സമീര്‍ കോട്ടിക്കുളം ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് അബ്ബാസ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് പഞ്ചായത്ത് കെ.എം.സി.സി വര്‍കിംഗ് പ്രസിഡണ്ട് സലാം ആലൂര്‍ മാങ്ങാടിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അഷറഫ് പള്ളംകോട്, ഹനീഫ് മാങ്ങാട്, സുല്‍ഫി ശേനി, ഷമീം ബേക്കല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതവും സെക്രട്ടറി അസീസ് പള്ളം നന്ദിയും പറഞ്ഞു. 

Keywords:Gulf-Uduma-Kmcc-Insurance-Card
Tags

Post a Comment

0 Comments

Top Post Ad

Below Post Ad