Type Here to Get Search Results !

Bottom Ad

നിയമസഭാ തിരെഞ്ഞടുപ്പ്: കെ.പി.സി.സി. അന്വേഷണ സമിതി സിറ്റിങ് നടത്തി.

കാസര്‍കോട്: (www.evisionnews.in) നിയമസഭാ തിരെഞ്ഞടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കെ.പി.സി.സി. അന്വേഷണസമിതി സിറ്റിങ് നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് സിറ്റിങ് നടന്നത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി.എ.നാരായണന്‍, സെക്രട്ടറി വി.വി.പ്രകാശന്‍, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ എന്നിവര്‍ തെളിവെടുപ്പിനുണ്ടായിരുന്നു . ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ള 50ഓളം പ്രവര്‍ത്തകരും നേതാക്കളുമായി സമിതി അഭിമുഖം നടത്തി. ഇവര്‍ അഭിപ്രായങ്ങളും പരാതികളും അറിയിച്ചു. 
തൃക്കരിപ്പൂരിലെ സ്ഥാനാര്‍ഥിയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍, കാഞ്ഞങ്ങാട്ടെ സ്ഥാനാര്‍ഥിയും ഡി.സി.സി. ജനറല്‍സെക്രട്ടറിയുമായ ധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, നിര്‍വാഹകസമിതിയംഗങ്ങളായ അഡ്വ. എം.സി.ജോസ്, പി.ഗംഗാധരന്‍ നായര്‍, ശാന്തമ്മ ഫിലിപ്പ്, പി.എ.അഷറഫലി എന്നിവരും സന്നിഹിതരായിരുന്നു.
സിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വിശദമായ റിപ്പോര്‍ട്ട് സമിതി ജുലായ് അഞ്ചിനകം കെ.പി.സി.സി. പ്രസിഡന്റിന്  സമര്‍പ്പിക്കും.

keywords: Kpcc-Election-Sutting-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad