Type Here to Get Search Results !

Bottom Ad

ബ്ലേഡ്:വ്യാപാരിയുടെ പരാതിയിന്മേല്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in) ബ്ലേഡു പലിശക്കു പണം കൊടുത്ത് നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ ടൗണിലെ വസ്ത്രവെള്ളി ആഭരണ വ്യാപാരി ടോമി തോമസി(53)ന്റെ പരാതിപ്രകാരം ഓട്ടോ ഡ്രൈവര്‍കോശിക്കെതിരെയാണ് കേസ്. ഇയാളില്‍ നിന്നു മൂന്നു ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നുവെന്നും ഇതിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവരികയാണെന്നും ടോമി തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് ടോമിതോമസ് തന്റെ കണ്ണില്‍ മുളകുപൊടി വിതറി 87000 രൂപ യടങ്ങിയ ബാഗ് തട്ടിയെടുത്തുവെന്നു കാണിച്ച് ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷണത്തില്‍ കവര്‍ച്ച നാടകമാണെന്നു കണ്ടെത്തിയിരുന്നു. ബ്ലേഡുപലിശയ്ക്കു പണം വാങ്ങിയ ആളില്‍ നിന്നു രക്ഷപ്പെടാനാണ് മുളകുപൊടി നാടകം നടത്തിയതെന്നു ടോമി തോമസ് പൊലീസിനു മൊഴി നല്‍കിയിരുന്നു.

keywords: Blade-Auto-driver-case-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad