കാസര്‍കോട്: (www.evisionenws.in) ബേവിഞ്ചയില്‍ ദേശീയപാതയോരത്ത് കരാറുകാരന്റെ വീടിനു നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയെ മംഗളൂരു പുത്തൂരിലെ രാജധാനി ജ്വല്ലറിക്കു നേരെ വെടിവച്ച കേസില്‍ അറസ്റ്റു ചെയ്തു. മഞ്ചേശ്വരം പൈവളിഗെ സ്വദേശി അഹമ്മദ് ഹനീഫ എന്ന അലി എന്ന മുന്ന(34) യെ ആണ് പുത്തൂര്‍, ഉക്കട ബസ്സ്റ്റാന്റില്‍ വച്ച് പിടികൂടിയത്. ഇയാളില്‍ നിന്നു റിവോള്‍വര്‍ പിടിച്ചെടുത്തു.
2015 പുത്തൂരിലെ രാജധാനി ജ്വല്ലറിക്കു നേരെ വെടിയുതിര്‍ത്തുവെന്നാണ് കേസ്. മുന്നയുടെ നേതൃത്വത്തില്‍ ഒരു സംഘം ബൈക്കിലെത്തി ജ്വല്ലറിയുടെ ഷട്ടറും ചില്ലും വെടിവെച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം അലി ഒളിവില്‍ കടന്നു. ജ്വല്ലറി വെടിവെയ്പുകേസില്‍ കുപ്രസിദ്ധ ക്രിമിനല്‍ കാലിയറഫീഖ്, അബ്ദുല്‍ അന്‍സീര്‍, അന്‍വര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
രാജധാനി ജ്വല്ലറി കേസ് കൂടാതെ ബംഗഌരു കള്ളനോട്ട് കേസ്, തലപ്പാടിയിലെ വെടിവെയ്പ്‌കേസ്, ഗുണ്ടാപ്പണ പിരിവ് കേസ് തുടങ്ങിയവയില്‍ അലി പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ബേവിഞ്ച വെടിവെയ്പുകേസില്‍ കൂടി പ്രതിയായ മുന്നയെ കണ്ടെത്താന്‍ പുത്തൂര്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരികയായിരുന്നു.
അലിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് ഇയാള്‍ റിവോള്‍വറുമായി പുത്തൂരില്‍ എത്താന്‍ സാധ്യത ഉണ്ടെന്നെ വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സൂപ്രണ്ട് ഭൂഷണിന്റെ നേതൃത്വത്തില്‍ അലിയെ അറസ്റ്റു ചെയ്തത്.
Keywords: Bevija-Shoot-arrested
Post a Comment
0 Comments