Type Here to Get Search Results !

Bottom Ad

ഗോമാംസം കടത്തിയ യുവാക്കളെ ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു


ചണ്ഡീഗഡ് (www.evisionnews.in) :ഗോമാംസം കടത്തിയെന്നാരോപിച്ച്  ഹേരിയാനയില്‍ യുവാക്കളെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചവരാക്കിയ ശേഷം ചാണകം കഴിപ്പിക്കുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്തു. ചണ്ഡീഗഡ് സ്വദേശികളായ റിസ്വാനും മുക്താറുമാണ് ക്രൂരമായി ശിക്ഷാവിധിക്ക് ഇരയായത്. ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ വഴിയാണ് സംഭവം പുറത്തായത്. 

ജൂണ്‍ പത്തിന് ഇരുവരും ഡല്‍ഹിയിലേക്ക് ഗോമാംസം കൊണ്ടുവരുന്നതിനിടെ ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ 700 കിലോ ഗോമാസം ഇവരുടെ പക്കല്‍ ഉണ്ടായിരുന്നെന്നും യുവാക്കളെ ഒരു പാഠം പഠിപ്പിക്കാനാണ് ചാണകവും മൂത്രവും പാലും തൈരും വെണ്ണവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നല്‍കിയതെന്നും ഗോ രക്ഷാദള്‍ പ്രസിഡന്റ് ധര്‍മേന്ദ്ര യാദവ് പറഞ്ഞു.
അതേസമയം, അനധികൃതമായി ഗോമാംസം കൈവശം വച്ചതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഗോമൂത്രവും ചാണകവും കഴിപ്പിച്ചത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

keywords:beef-youth-chandighardh-attacked-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad