കാസര്‍കോട്:(www.evisionnews.in) യാത്രക്കാരുടെ നടുവൊടിക്കുന്ന ഹംപ് മാറ്റാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ച റബ്ബര്‍ ഹംബുകളാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. ബീച്ച് റോഡ് മെക്കാഡം ചെയ്യുന്നതിന്റെ ഭാഗമായാണ് ബീച്ച് പള്ളിക്ക് സമീപം കരാറുകാരന്‍ രണ്ട് ഹംപ്കള്‍ സ്ഥാപിച്ചത്.മെക്കാഡം റോഡായതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനാണ് ഹംപ് സ്ഥാപിച്ചത്.ഇപ്പോള്‍ സ്ഥാപിച്ച രണ്ട് ഹംപുകളും അശാസ്ത്രീയമായി റോഡില്‍ ഫിക്‌സ് ചെയ്തതാണ്. ഇതില്‍ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയുകയും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നശിപ്പിക്കുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ഹംപുകള്‍ ഉടന്‍ മാറ്റി ശാസ്ത്രീയ രീതിയിലുള്ളത് സ്ഥാപിക്കുമെന്ന് കരാറുകാരന്‍ എത്തി നാട്ടുകാരെ അറിയിച്ചെങ്കിലും മാറ്റി സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല
ദിവസേന 100 ക്കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്ന റോഡിലെ ഹംപുകള്‍ ഉടന്‍ മാറ്റി ശാസ്ത്രീയമായത് സ്ഥാപിക്കണമെന്ന് ടൂവീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് സംബസിച്ച് ഗതാഗത മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.
Keywords: Hump-Nellikunnu-beach-Road
Post a Comment
0 Comments