Type Here to Get Search Results !

Bottom Ad

ബദ്ര്‍ സ്മൃതില്‍ ദമ്മാം സഅദിയ്യ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി


ദമ്മാം:(www.evisionnews.in)ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തരമായതും പ്രശസ്തവുമായ ബദ്ര്‍യുദ്ധ ദിന സ്മരണകള്‍ അയവിറക്കി ദമ്മാം സഅദിയ്യ സംഘടിപ്പിച്ച ബദ്ര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും ശ്രദ്ധേയമായി.സ്വന്തബന്ധങ്ങളെല്ലാം ത്യജിക്കാന്‍ സന്നദ്ധരായി അല്ലാഹുവിന്റെ പ്രവാചകരോടൊപ്പം ഉറച്ചുനിന്ന മഹാന്‍മാരായ ബദ്‌രീങ്ങളെ സ്മരിക്കുന്നത് പുതിയ കാലത്തെ വിശ്വാസികള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും പകരും.മനുഷ്യന്റെ ഓര്‍മകള്‍ക്കുമേല്‍ മറവിയുടെ മാനിഫെസ്റ്റോ അവതരിപ്പിച്ച് സാമ്രാജ്യത്വും ജീര്‍ണതകളും അധിനിവേശം കാണിക്കുന്ന കാലത്ത് നന്‍മയുടെ കാവലാളാവാനും ധാര്‍മികതയുടെ കരുത്തുറ്റ ശബ്ദമാവാനും ബദ്‌രീങ്ങള്‍ നമുക്ക് പ്രചോദനമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.സീക്കോ സഅദിയ്യയില്‍ നടന്ന സംഗമത്തില്‍ സൈദു സഖാഫി പ്രഭാഷണം നടത്തി.യൂസുഫ് സഅദി അയ്യങ്കെരി അധ്യക്ഷത വഹിച്ചു.മുബാറക് സഅദി,അബ്ബാസ്‌ ഹാജി കുന്ജാര്‍,അമാന മൊഗ്രാല്‍,മുനീര്‍ അലംബാടി,ലത്തീഫ് പള്ളത്തടക്ക,അഹമദ് ഹാജി അലംബാടി,സിദ്ദീക് സഖാഫി ഉര്‍മി,അഷ്‌റഫ്‌ സഖാഫി പര്‍പ്പുന്‍ജെ,ജബ്ബാര്‍ ലതീഫി തുടങ്ങിയവര്‍ നേത്രത്വം നല്‍കി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad